Kerala
മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം; ആളപായമില്ല

വര്‍ക്കല | മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. ആളപായമില്ല. ഇന്ന് രാവിലെയാണ് സംഭവം. എന്‍ജിനു പിന്നിലെ പാര്‍സല്‍ ബോഗിയിലാണ് തീപ്പിടിച്ചത്. തീയുയരുന്നത് കണ്ട യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അഗ്നിശമന സേനാ വാഹനങ്ങളെത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാര്‍ ഓടിയെത്തി തീയണക്കാന്‍ സഹായിച്ചു.
ട്രെയിന്‍ വര്‍ക്കലക്ക് സമീപം ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ട്രെയിനില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാഴ്‌സല്‍ ബോഗിയിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ തമ്മിലുരസിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----