Connect with us

Covid19

വാക്‌സിനേഷന്‍ നിര്‍ത്തിവെച്ച് മഹാരാഷ്ട്ര; വില്ലനായത് ആപ്പ്

Published

|

Last Updated

മുംബൈ | തിങ്കളാഴ്ച വരെ കൊവിഡ്- 19 പ്രതിരോധ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ച് മഹാരാഷ്ട്ര. വാക്‌സിനേഷന്‍ പ്രക്രിയകള്‍ക്കായി കേന്ദ്രം ഇറക്കിയ കൊവിന്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നം കാരണമാണിത്. പല സംസ്ഥാനങ്ങളിലും ആപ്പ് പ്രശ്‌നക്കാരനായിട്ടുണ്ട്.

ആപ്പിലെ സാങ്കേതിക പ്രശ്‌നം കാരണം പലയിടത്തും കുത്തിവെപ്പ് സാവധാനത്തിലായി. ആദ്യദിനം മൂന്ന് ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നടത്താന്‍ ലക്ഷ്യമിട്ടെങ്കിലും 1.91 ലക്ഷം പേരിലാണ് വാക്‌നിസേഷന്‍ നടത്തിയത്.

മൂവായിരത്തിലേറെ വാക്‌സിനേഷന്‍ സെന്ററുകള്‍ തയ്യാറാക്കിയിരുന്നു.

Latest