ജെസ്‌നയുടെ തിരോധാനം: ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു

Posted on: January 14, 2021 12:24 pm | Last updated: January 15, 2021 at 7:51 am

കൊച്ചി | കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി കോടതി മുന്നറിയിപ്പ് നല്‍കിയത്തോടെയാണ് ഹരജി പിന്‍വലിച്ചത്.

കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹരജി നല്‍കിയിരുന്നത്. രണ്ട് വര്‍ഷമായി ജെസ്നയെ കാണാതായിട്ടേന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ആണ് ഹരജിക്കാരുടെ ആവശ്യം. 2018 മാര്‍ച്ച് 22 നാണ് കോളേജിലേക്ക് പോയ ജെസ്നയെ കാണാതാകുന്നത്. പോലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ ജി സൈമണ്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി