തിരുവനന്തപുരം | കനത്ത മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ നിലവില്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഉച്ചയോടെ 30 സെന്റിമീറ്റര്‍ വീതം കൂടി അധികമായി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.