സിപിഎം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ജീവനൊടുക്കിയ നിലയില്‍; പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്ത്

Posted on: January 13, 2021 1:13 pm | Last updated: January 13, 2021 at 4:46 pm

പത്തനംതിട്ട  | സി പി എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനെ(48) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേര്‍ന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണം പാര്‍ട്ടിയാണെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തോറ്റതിനെ തുടര്‍ന്ന് ഓമനക്കുട്ടനെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന് കുടുംബം പറയുന്നു. അതേസമയം പാര്‍ട്ടിക്കെതിരേയുള്ള കുടുംബത്തിന്റെ ആരോപണങ്ങള്‍ കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍ നിഷേധിച്ചു. പ്രാദേശിക പാര്‍ട്ടി നേതൃത്വവും ഓമനക്കുട്ടനുമായി എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി തന്റെ അറിവിലില്ലെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.