ട്വിറ്ററിനും ഫേസ്ബുക്കിനും പിറകെ ട്രംപിനെ വിലക്കി യൂട്യൂബും

Posted on: January 13, 2021 1:00 pm | Last updated: January 14, 2021 at 11:38 am

വാഷിങ്ടണ്‍ |  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന് യൂട്യൂബ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്നുവെന്ന് കണ്ടെത്തി ട്രംപിന്റെ വീഡിയോകള്‍ നീക്കിയതിന് പിന്നാലെ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിലും യൂട്യൂബ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗൂഗിള്‍ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോം ആണ് യൂട്യൂബ്.

സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചതിന്റെ ഭാഗമായി ഡൊണാല്‍ഡ് ജെ ട്രംപ് എന്ന അക്കൌണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിവെക്കുന്നതെന്നും ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയില്‍ പറയുന്നു.
ആക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. 90 ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടായിരുന്നു ട്രംപിന്റേത്

. അതേ സമയം അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. അനിശ്ചിത കാലത്തേക്കാണ് വിലക്കുള്ളത്.ആ വിലക്ക് നീക്കാനുള്ള ഉദ്ദേശമില്ലെന്നും അവര്‍ വിശദമാക്കി.