കാര്‍ഷിക നിയമം: നാലാംഗ വിദഗ്ദ സമിതിക്കെതിരെ പരിഹാസവുമായി ശശി തരൂര്‍

Posted on: January 13, 2021 10:02 am | Last updated: January 13, 2021 at 10:02 am

തിരുവനന്തപുരം കപുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച നാലംഗ വിദഗ്ദ സമിതിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപവത്കരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു. മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് പ്രതികരണവുിമായി തരൂര്‍ രംഗത്തെത്തിയത്.
സുപ്രീംകോടതി നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.