കെ വി വിജയദാസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Posted on: January 12, 2021 9:14 pm | Last updated: January 12, 2021 at 9:14 pm

തൃശ്ശൂര്‍  | കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കൊവിഡ് പൊസീറ്റിവായതിനെ തുടര്‍ന്ന് ഡിസംബര്‍ 11ാണ് വിജയദാസിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തുടരുകയായിരുന്നു.

സിടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിന്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംഎല്‍എയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ വി വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിന്റെ പ്രതിനിധീകരിച്ചാണ് നിയമസഭയില്‍ എത്തിയത്.