Connect with us

Covid19

കൊവിഡ് വാക്‌സിന്‍: ആദ്യ ഘട്ട വിതരണത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 വാക്‌സിന്റെ ആദ്യ ഘട്ട വിതരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാറിന്റെ ചെലവിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ജനുവരി 16 മുതലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി വരുന്ന മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് മുന്നണിപ്പോരാളികള്‍, സൈന്യം, പോലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാകുക.

50 വയസ്സിന് മുകളിലുള്ളവരും നിത്യരോഗികളായ 50 വയസ്സിന് താഴെയുള്ളവരുമാണ് രണ്ടാം ഘട്ടത്തിലുണ്ടാകുക. ഒന്നാം ഘട്ടത്തിന് ശേഷമുള്ള വാക്‌സിന്‍ വിതരണത്തിന്റെ ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും. നിലവില്‍ അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളും വിദേശ വാക്‌സിനുകളേക്കാള്‍ വില കുറഞ്ഞവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.