ദമാം | സഊദി അറേബ്യയില്‍ പ്രതിമാസ ഇന്ധന വില പുനഃപരിശോധനയുടെ ഭാഗമായി ഈ വർഷത്തെ ആദ്യ പാദ പെട്രോൾ നിരക്ക് പരിഷ്‌കരിച്ചു. സഊദി അറാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. പെട്രോളിന് നേരിയ വില വര്‍ധനയാണ് രേഖപ്പെടുത്തിയത്.
91 ഇനം പെട്രോളിന്റെ വില 1.42 റിയാലില്‍ നിന്ന് 1.64 റിയാലായും 95 ഇനത്തിന്റെ വില 1.55 റിയാലില്‍ നിന്ന് 1.75 റിയാലായും വില വര്‍ധിപ്പിച്ചതായി അറാംകോ വൃത്തങ്ങള്‍ അറിയിച്ചു. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വർധിപ്പിച്ചിട്ടില്ല.
നിരക്ക് വർധന പ്രാബല്യത്തില്‍ വന്നു. എല്ലാ മാസവും പത്തിനാണ് നിരക്ക് പുനഃപരിശോധന നടത്തുന്നത്.