മുംബൈയില്‍ നാവികന്‍ വെടിയേറ്റ് മരിച്ചു

Posted on: January 11, 2021 7:06 am | Last updated: January 11, 2021 at 11:51 am

മുംബൈ | മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ നാവികന്‍ വെടിയേറ്റ് മരിച്ചു. രമേശ് ചൗധരി (22) ആണ് മരിച്ചത്. ഇന്ത്യന്‍ യുദ്ധകപ്പലായ ഐ എന്‍ എസ് ബത്വയിലെ നാവികനാണ്.

രമേശിനെ ഞായറാഴ്ച രാവിലെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുവായിരുന്നുവെന്ന് വക്താവ് പറഞ്ഞു. രമേശിന്റെ സമീപത്തുനിന്ന് സര്‍വീസ് തോക്കും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.