രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Posted on: January 10, 2021 6:35 am | Last updated: January 10, 2021 at 9:52 am

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാന്‍, മധ്യ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഛത്തീസ്ഗഢില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.

സമാന രീതിയില്‍ മഹാരാഷ്ട്രയിലും കോഴികള്‍ ചത്തൊടുങ്ങുന്നുണ്ട്. ഇവയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.