ഡോളര്‍ കടത്തു കേസ്; അയ്യപ്പന്‍ കസ്റ്റംസ് മുമ്പാകെ ഹാജരായി

Posted on: January 8, 2021 11:27 am | Last updated: January 8, 2021 at 5:13 pm

കൊച്ചി | ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്റ്റംസ് മുമ്പാകെ ഹാജരായി. ഇന്ന് രാവിലെ എട്ടിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ അയ്യപ്പന്‍ അവിടെ നിന്നും ഓട്ടോ പിടിച്ച് കസ്റ്റംസ് പ്രിവന്റ്റീവ് ഓഫീസില്‍ ഹാജരാവുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും അയ്യപ്പന്‍ ഹാജരായിരുന്നില്ല.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് അയ്യപ്പനെ വിളിപ്പിച്ചിരിക്കുന്നത്.