ക്രിപ്‌റ്റോ കറന്‍സികളുടെ വിപണി മൂല്യം ഒരു ട്രില്യന്‍ ഡോളര്‍ പിന്നിട്ടു; ബിറ്റ്‌കോയിന്റെത് 37,000 ഡോളര്‍

Posted on: January 7, 2021 4:52 pm | Last updated: January 7, 2021 at 4:54 pm

ലണ്ടന്‍ | ക്രിപ്‌റ്റോകറന്‍സികളുടെ വിപണി മൂല്യം ഇതാദ്യമായി ഒരു ട്രില്യന്‍ ഡോളര്‍ മറികടന്നു. കഴിഞ്ഞ വര്‍ഷം വിപണി മൂല്യം അഞ്ച് മടങ്ങ് ആയതിന് പിന്നാലെയാണ് പുതിയ നേട്ടം. ബിറ്റ്‌കോയിന്‍ വിപണി 37,000 ഡോളര്‍ ആയിട്ടുണ്ട്.

ഊഹക്കച്ചവടക്കാര്‍, ക്വാന്റ് ഫണ്ടിനെ തുടര്‍ന്നുള്ള ട്രെന്‍ഡ്, സമ്പന്നര്‍, നിക്ഷേപകര്‍ തുടങ്ങിയവയാണ് ബിറ്റ്‌കോയിന്‍ വിപണി വര്‍ധിക്കാന്‍ ഇടയായത്. ബിറ്റ്‌കോയിന്‍ മൂല്യം വ്യാഴാഴ്ച അഞ്ച് ശതമാനം വര്‍ധിച്ച് 37,802 ഡോളര്‍ ആയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് മടങ്ങായിട്ടുണ്ട്.

ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യത്തിന്റെ രണ്ടില്‍ മൂന്നും ബിറ്റ്‌കോയിന്‍ ആണ്. ബിറ്റ്‌കോയിന് പിന്നാലെ 13 ശതമാനവുമായി എതര്‍ ആണുള്ളത്. ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോ കറന്‍സികളുടെ വളര്‍ച്ച വലിയ ആശങ്ക കൂടി ലോക സാമ്പത്തികരംഗത്തിന് നല്‍കുന്നുണ്ട്.

ALSO READ  എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക വരുമാനവുമായി എയര്‍ടെല്‍