മഅ്ദിന്‍ സ്വലാത്ത് ആത്മീയ സംഗമം ഇന്ന്‌ സ്വലാത്ത് നഗറില്‍

Posted on: January 6, 2021 10:17 pm | Last updated: January 7, 2021 at 1:48 am

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്മീയ സംഗമം ഇന്ന്‌ (വ്യാഴം) മഅ്ദിന്‍ കാമ്പസില്‍ നടക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വിര്‍ദു ലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള്‌രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, അന്നദാനം എന്നിവ നടക്കും.

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്ചിത ആളുകള്‍ക്ക് പരിപാടിയില്‍ നേരിട്ടും അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായും സംബന്ധിക്കാം.

ഓണ്‍ലൈനായി വീക്ഷിക്കുന്നതിന് www.youtube.com/MadinAcademy. വിവരങ്ങള്‍ക്ക്: 9645338343, 9633677722