Kerala
പ്രശ്‌നമുണ്ടെന്ന് വരുത്താനുള്ള ശ്രമം ബോധപൂര്‍വമെന്ന് കെ എം ഷാജി; ജിഫ്‌രി തങ്ങളുടെ പ്രസ്താവന ഇരുപക്ഷത്തിനും സന്തോഷം പകരുന്നത്

കോഴിക്കോട് | “സമസ്ത”യും മുസ്ലിം ലീഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സോഷ്യല്‍ മീഡിയയിലടക്കം പല ദൃശ്യ പത്രമാധ്യമങ്ങളിലും മുസ്ലിം ലീഗിനെയും സമസ്തയെയും അകറ്റുന്ന വിധം ചിലര്‍ പ്രചാരണങ്ങള്‍
ഏറ്റെടുത്തിരിക്കുന്നു. അവര്‍ക്ക് അത് അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പ് കൂടിയായി ജിഫ്‌രി തങ്ങളുടെ പ്രസ്താവനയെ കാണാവുന്നതാണ്. ഈ സമയത്ത് സയ്യിദ് ജിഫ്രി തങ്ങളുടെ പ്രസ്താവന പുറത്ത് വന്നത് ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സന്തോഷം പകരുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കുല്‍ കുറിച്ചു.
“ഒരു ന്യൂനപക്ഷ സമുദായ രാഷ്ട്രീയ സംഘടന എന്ന നിലക്ക് മുസ്ലിം ലീഗിന്റെ നിലപാടുകളെ പിന്തുണക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ നിര്‍ദേശിക്കാനുമുള്ള “സമസ്ത”യുടെ അവകാശങ്ങളെ വകവെച്ച് കൊടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. ക്രിയാത്മകമായ വിമര്‍ശനങ്ങളെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളുന്നത് സംഘടയുടെ വളര്‍ച്ചക്ക് സഹായകരമാവുകയേ ഉള്ളൂ.
സമുദായത്തിന്റെ പ്രശ്നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന അര്‍ഥത്തിലാണു സയ്യിദ് ജിഫ്രി തങ്ങള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തിലേക്ക് ഇസ്ലാമോഫോബിയ ഒളിച്ച് കടത്തുവാനുള്ള ശ്രമങ്ങള്‍ പരസ്യമായി അനുഭവപ്പെടുന്ന ഈ ഘട്ടത്തില്‍ പരസ്പര സൗഹാര്‍ദവും ഐക്യവും കൂടുതല്‍ ദൃഢമാക്കേണ്ടത് അനിവാര്യമാണ്.” അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന പുറത്ത് വന്നത് ഇരുപക്ഷത്തെയും പ്രവർത്തകർക്കിടയിൽ വലിയ സന്തോഷം പകരുന്നുണ്ട്.
ഈ നിലപാടിനെ കാണാവുന്നതാണ്.
ഒരു ന്യൂനപക്ഷ സമുദായ രാഷ്ട്രീയ സംഘടന എന്ന നിലക്ക് മുസ് ലിം ലീഗിന്റെ നിലപാടുകളെ പിന്തുണക്കാനും ആവശ്യമെങ്കിൽ തിരുത്തലുകൾ നിർദ്ദേശിക്കാനുമുള്ള സമസ്തയുടെ അവകാശങ്ങളെ വകവെച്ച് കൊടുക്കാൻ പ്രവർത്തകർക്ക് സാധിക്കണം.
സമുദായത്തിന്റെ പ്രശ്നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന അർത്ഥത്തിലാണു സയ്യിദ് ജിഫ്രി തങ്ങൾ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേരളത്തിന്റെ സൗഹാർദ്ദ അന്തരീക്ഷത്തിലേക്ക് ഇസ് ലാമോഫോബിയ ഒളിച്ച് കടത്തുവാനുള്ള ശ്രമങ്ങൾ പരസ്യമായി അനുഭവപ്പെടുന്ന ഈ ഘട്ടത്തിൽ പരസ്പര സൗഹാർദ്ദവും ഐക്യവും കൂടുതൽ ദൃഢമാക്കേണ്ടത് അനിവാര്യമാണ്.