Ongoing News
അങ്കണ്‍വാടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ അങ്കണ്‍വാടി ജീവനക്കാരിയായ 50കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബദ്വാന്‍ ജില്ലയില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം.വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പുരോഹിതനും മറ്റുരണ്ടുപേരും ചേര്‍ന്നാണ് വീട്ടിലെത്തിച്ചത്.
കിണറ്റില്‍ വീണു മരിച്ചുവെന്നാണ് പുരോഹിതനും കൂടെയുള്ളവരും വീട്ടകാരോട് പറഞ്ഞത്.മൃതദേഹം വീടിന്റെവാതിലിന് മുന്നില്‍ കിടത്തിയ ശേഷം ഇവര്‍ വിടുകയായിരുന്നു. ഇതോടെയാണ് കുടുംബത്തിന് ഇവരുടെമേല്‍സംശയം ബലപ്പെട്ടത്. തുടര്‍ന്ന് തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു.
ക്ഷേത്രത്തിലെ പുരോഹിതനും അനുയായികളുമാണ് സംഭവത്തിന് പിന്നിലെന്ന് സ്ത്രീയുടെ മകന്‍ ആരോപിച്ചു.സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസില്‍ അലംഭാവം കാണിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും ബദ്വാന്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു.