24 മണിക്കൂറിനിടെ രാജ്യത്ത് 18,088 കൊവിഡ് കേസുകള്‍

Posted on: January 6, 2021 10:56 am | Last updated: January 6, 2021 at 2:50 pm

ന്യൂഡല്‍ഹി | അതിവേഗ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെങ്കിലും ദിനേനയുള്ള കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 കൊവിഡ് കേസുകളും 264 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കേസുകളില്‍ 5615 കേസുകള്‍ കേരളത്തിലാണ്.
1.03 കോടി പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2.27 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 99.97 ലക്ഷം പേര്‍ രോഗ മുക്തി നേടി. വൈറസിനെ തുടര്‍ന്ന് 1,50,114 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.