Connect with us

Business

രാജ്യത്തെ ഇന്റര്‍നെറ്റ് വിച്ഛേദനത്തിലൂടെ നഷ്ടം 280 കോടി ഡോളര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഇന്റര്‍നെറ്റ് വിച്ഛേദനം കാരണമുണ്ടാകുന്ന നഷ്ടം 280 കോടി ഡോളര്‍. 2020ല്‍ പൗരന്മാര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. ലോകത്തെ മൊത്തം നഷ്ടം 400 കോടി ഡോളര്‍ ആയപ്പോഴാണ് അതിന്റെ മൂന്നിലൊന്നും ഇന്ത്യയിലായത്.

2019നെ അപേക്ഷിച്ച് ഈ നഷ്ടം ഇരട്ടിയിലധികമായിട്ടുമുണ്ട്. ഇന്റര്‍നെറ്റ് പരിമിതപ്പെടുത്തല്‍, സെന്‍സറിംഗ് എന്നിവയില്‍ പേരുകേട്ട ചൈന, ഉത്തര കൊറിയ പോലുള്ള രാജ്യങ്ങളെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 8,927 മണിക്കൂറുകളാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.

2019ല്‍ കൊണ്ടുവന്ന ഇന്റര്‍നെറ്റ് വിച്ഛേദനം കഴിഞ്ഞ വര്‍ഷവും തുടര്‍ന്നു. 2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. ഇവിടെ ഇപ്പോഴും പൂര്‍ണതോതില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയെ നിയന്ത്രിച്ചതും പഠനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

Latest