Oddnews
ഡി എസ് പിയായ മകളെ സല്യൂട്ട് ചെയ്യുന്ന സി ഐയുടെ ഫോട്ടോ വൈറല്‍

ചിറ്റൂര്‍ | പോലീസ് വകുപ്പില്‍ തന്നേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള മകളെ സല്യൂട്ട് ചെയ്യുന്ന പോലീസുകാരന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളെ കീഴടക്കുന്നു. ആന്ധ്രാ പ്രദേശിലെ സി ഐയായ വൈ ശ്യാം സുന്ദര്‍ ആണ് ഡി എസ് പിയായ മകള്‍ യെന്ത്‌ലുരു ജെസി പ്രശാന്തിയെ സല്യൂട്ട് ചെയ്തത്. ഗുണ്ടൂര്‍ ജില്ലയിലെ ഡി എസ് പിയാണ് പ്രശാന്തി.
പ്രശാന്തിയും അച്ഛനെ സല്യൂട്ട് ചെയ്യുന്നുണ്ട്. തിരുപതി എസ് പി രമേശ് റെഡ്ഢി ഈ സംഭവം കാണുകയും ഇരുവരെയും അഭിനന്ദിക്കുകയും ചെയ്തു. ആന്ധ്രാ പ്രദേശ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും അഭിനന്ദനമറിയിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
തിരുപതിയില്‍ നടക്കുന്ന ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് ഡ്യൂട്ടി മീറ്റിംഗിനെത്തിയതായിരുന്നു ഇരുവരും. അപ്പോഴാണ് സല്യൂട്ട് ചെയ്തത്.
---- facebook comment plugin here -----