സ്വര്‍ണക്കടത്തു കേസ്; സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി എന്‍ ഐ എയുടെ നാടകീയ നീക്കം

Posted on: January 5, 2021 4:43 pm | Last updated: January 5, 2021 at 6:06 pm

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ എന്‍ ഐ എയുടെ നാടകീയ നീക്കം. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യ ഘട്ട കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്.

സ്വപ്‌ന, സരിത്, റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം. പ്രതികള്‍ക്ക് എതിരെ യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.