ഓഡി എ4 2021 ഇന്ത്യന്‍ വിപണിയില്‍; വില 42.34 ലക്ഷം

Posted on: January 5, 2021 4:06 pm | Last updated: January 5, 2021 at 4:06 pm

ന്യൂഡല്‍ഹി | ഓഡി എ4 2021 ഇന്ത്യന്‍ വിപണിയിലെത്തി. 42.34 ലക്ഷം (എക്‌സ് ഷോറൂം വില) മുതലാണ് വില ആരംഭിക്കുന്നത്. എതിരാളികളെ ചെറുക്കാന്‍ പ്രധാന മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്തി പുതിയ കരുത്തുമായാണ് എ4 എത്തുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മികച്ച രീതിയില്‍ വിറ്റഴിക്കുന്ന ആഡംബര സെഡാനായ എ4ന് പുതിയ മുഖച്ഛായ ലഭിച്ചിട്ടുണ്ട്. ചെറിയ പോരായ്മകള്‍ പരിഹരിച്ച് ശക്തി കൈവരിച്ചിരിക്കുകയാണ് പുതിയ മോഡലിലൂടെ. ഡീസല്‍ എന്‍ജിന്‍ തന്നെയാണുള്ളത്.

പൂര്‍ണമായും പുതിയ ഗ്രില്‍ ആണ് മുന്‍വശത്തുള്ളത്. ബോണറ്റിലെ പരിഷ്‌കാരങ്ങള്‍ വശങ്ങളില്‍ നിന്ന് സ്‌പോര്‍ട്ടി ടച്ച് നല്‍കുന്നു. 10.1 ഇഞ്ച് പ്രധാന ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ഓഡിയുടെ വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനവുമുണ്ട്.

ALSO READ  ഹോണറ്റിന്റെയും ഡിയോയുടെയും റെപ്‌സല്‍ ഹോണ്ട എഡിഷന്‍ പുറത്തിറക്കി