കേരളം അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു

Posted on: January 5, 2021 8:41 am | Last updated: January 5, 2021 at 4:45 pm

തിരുവനന്തപുരം | ആദ്യഘട്ടത്തില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷത്തോളം ഡോസ് കൊവിഡ് വാക്‌സിന്‍. കേരളത്തില്‍ കൊാവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.
കോവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്നാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം വയോജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും.