Connect with us

Covid19

ബ്രിട്ടനില്‍ ഒന്നര മാസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

ലണ്ടന്‍ |  അതിതീവ്ര കൊവിഡ് അടക്കം രാജ്യത്ത് സ്ഥിതി അല്‍പ്പം ഗുരുതരമായിരിക്കെ ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള മൂന്നാമത്തെ ലോക്ക്ഡൗണാണിത്. ഫെബ്രുവരി പകുതി വരെയാണ് ഇപ്പോല്‍ ലോക്ക്ഡൗണ്‍.
കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പറഞ്ഞ പ്രധാനമന്ത്രി പുതിയ കൊവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കാര്യങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളനുസരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഫെബ്രുവരി പകുതിയോടെ സ്‌കൂളുകള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 2,713,563 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 75,431 പേര്‍ മരണപ്പെടുകയും ചെയ്തു.

 

 

Latest