ദേഹാസ്വാസ്ഥ്യം; എ എം ആരിഫ് എം പി ആശുപത്രിയില്‍

Posted on: January 4, 2021 8:52 pm | Last updated: January 4, 2021 at 8:52 pm

ആലപ്പുഴ | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എ എം ആരിഫ് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടാനം ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് എം പിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

ജനുവരി ഏഴ് വരെയുള്ള എം പിയുടെ എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.