കാറുകള്‍ക്ക് ‘മാസ്‌കിട്ട്’ ഹോണ്ട 

Posted on: January 4, 2021 4:03 pm | Last updated: January 4, 2021 at 4:03 pm

ടോക്യോ | കാറുകള്‍ക്കും മാസ്‌ക് വരുന്നു. അപകടകാരിയായ ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ തടയുന്ന പ്രത്യേക ലേയര്‍ കൊണ്ടുവന്നിരിക്കുകയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. എയര്‍ ഫില്‍റ്ററുകള്‍ക്ക് മുകളിലായാണ് കുരുമാകു എന്ന പേരിട്ട ഈ ലേയര്‍ ഉണ്ടാകുക.

കുരുമാകു ലേയര്‍ പുതിയ തലത്തിലുള്ള സമഗ്ര സുരക്ഷ എയര്‍ ഫിലറ്ററേഷന് നല്‍കും. കാറിനകത്തെ വായു വൈറസില്‍ നിന്നും ബാക്ടീരിയയില്‍ നിന്നും മുക്തമാണെന്ന് ഉറപ്പാക്കാനാണ് കുരുമാകു ലേയറെന്ന് ഹോണ്ട അറിയിച്ചു. കൊവിഡിന് കാരണമാകുന്ന വൈറസിനെയും മറ്റുള്ളവയെയും തടയാനാകും.

എയര്‍ ക്ലീന്‍ ഫില്‍റ്ററിന്റെ മുകളില്‍ ഈ ലേയര്‍ ഘടിപ്പിക്കാം. പ്രത്യേക ഉപരിതല രൂപം ഉപയോഗിച്ച് വൈറസിനെ പിടികൂടി നശിപ്പിക്കും. വാഹനത്തിനകത്ത് ഒഴുകി നടക്കുന്ന ഉമിനീരും മറ്റും വലയിലാക്കാനും ഈ ലേയറിന് സാധിക്കും.

ALSO READ  കുതിച്ചുപായും കരുത്തന്‍; റാംഗ്ലര്‍ റൂബികണ്‍ 392 അനാച്ഛാദനം ചെയ്ത് ജീപ്പ്