നെയ്യാറ്റിന്‍കര സംഭവം: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

Posted on: January 4, 2021 3:42 pm | Last updated: January 4, 2021 at 3:42 pm

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് സംഘം മരിച്ച രാജന്റെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴിയെടുത്തു. ക്രൈം ബ്രാഞ്ച് എസ് പി. ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാന്‍ ഇടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നാണ് ആരോപണം. സ്ഥലമൊഴിപ്പിക്കലിന് പോലീസ് അനാവശ്യമായ ധൃതി കാണിച്ചുവെന്നും മക്കള്‍ ആരോപിച്ചിരുന്നു.