Connect with us

National

ആദായ നികുതി ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വാദ്രയുടെ ഓഫീസില്‍; മൊഴിയെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ മൊഴി രേഖപ്പെടുത്താനാണ് കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറിലുള്ള അദ്ദേഹത്തിന്റെ വസിതിയില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.

ലണ്ടനില്‍ 12 ദശലക്ഷം പൗണ്ടിന്റെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലണ് വാദ്ര അന്വേഷണം നേരിടുന്നത്. 2018ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദ്രയെ പലവട്ടം ചോദ്യം ചെയ്തിരുന്നു.

2015 സെപ്റ്റംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസും വാദ്രക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനേറില്‍ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്ഥലം ഏറ്റെടുത്തിരുന്നു. 69.55 ഹെക്ടര്‍ വരുന്ന ഈ സ്ഥലം കുറഞ്ഞ നിരക്കില്‍ വാദ്ര വാങ്ങിയതായും അനധികൃത ഇടപാടുകളിലൂടെ 5.15 കോടി ഡോളറിന് അലഗെനറി ഫിന്‍ലീസിന് വിറ്റതായുമാണ് കേസ്.