തിരഞ്ഞെടുപ്പ് പരാജയം: യു ഡി എഫിനെതിരെ സഭാമുഖപത്രം

Posted on: January 4, 2021 9:12 am | Last updated: January 4, 2021 at 2:51 pm

കൊച്ചി | കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ തോല്‍വിയെക്കുറിച്ച് വിലയിരുത്തലുമായി ക്രിസ്തീയ സഭാ മുഖപത്രം. കോണ്‍ഗ്രസ് വെല്‍ഫെയര്‍ ധാരണ ക്രിസ്തീയ വോട്ടുകള്‍ നഷ്ടമാക്കിയെന്ന് എറണാകുളം- അങ്കമാലി അതിരൂപയുടെ മുഖമാസികയായ സത്യദീപം പറയുന്നു.

ജോസ് കെ മാണി മുന്നണി വിട്ടത് മാത്രമല്ല യു ഡി എഫിന്റെ തോല്‍വിക്ക് കാരണമായത്. വെല്‍ഫെയര്‍ ബന്ധത്തിലൂടെ യു ഡി എഫിന്റെ മതേതര മുഖം നഷ്ടപ്പെട്ടെന്ന തോന്നല്‍ വിശ്വാസികള്‍ക്കിടയിലുണ്ടായി. ഇത് ശക്തമായി തുടരുന്നു. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണം ഫലം കണ്ടു. ജനങ്ങള്‍ ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞെന്നും സത്യദീപം പറയുന്നു. സാഹചര്യങ്ങള്‍ വോട്ടക്കുന്നതില്‍ യു ഡി എഫ് സമാനതകളില്ലാത്ത വീഴ്ച വരുത്തിയെന്നും സത്യദീപം പറയുന്നു. കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതോടെ യു ഡി എഫില്‍ ലീഗ് ഗ്രഹണം പൂര്‍ണമാകുമെന്നും സഭ പറയുന്നു.