പെട്ടിമുടി; സര്‍ക്കാറിന്റെ സഹായധന വിതരണം നാളെ

Posted on: January 4, 2021 8:53 am | Last updated: January 4, 2021 at 8:53 am

ഇടുക്കി | പെട്ടിമുടിയില്‍ ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്കുള്ള ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം നാളെ കൈമാറും. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് 44 കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കും. മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം എം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികള്‍ക്ക് കൈമാറും. കൂടാതെ ദുരന്ത ബാധിതര്‍ക്കുള്ള വീടുകളും ഈ മാസം കൈമാറും.

പെട്ടിമുടി ദുരന്തത്തില്‍ 70 പേരാണ് മരിച്ചത്. ഇതില്‍ സഹായധനം നല്‍കുന്നതിനായി 44 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ദുരന്തത്തില്‍ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികള്‍ക്കും വൈകാതെ സഹായധനം നല്‍കും.