ഔറംഗാബാദ് പേരുമാറ്റം: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും നേര്‍ക്കുനേര്‍

Posted on: January 3, 2021 7:25 pm | Last updated: January 3, 2021 at 10:14 pm

മുംബൈ | മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായ ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ ഔറംഗാബാദ് പേരുമാറ്റത്തെ ചൊല്ലി ഏറ്റുമുട്ടല്‍. ഔറംഗാബാദ് നഗരത്തിന്റെ പേര് സംബാജിനഗര്‍ എന്നാക്കണമെന്ന് കഴിഞ്ഞ 30 വര്‍ഷമായി ശിവസേന ആവശ്യപ്പെടുന്നുണ്ട്. ഭരണം കൈയില്‍ കിട്ടിയതിനാല്‍ പേരുമാറ്റത്തിനുള്ള നീക്കത്തിലാണ് ശിവസേന.

എന്നാല്‍, കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹബ് തോറത് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാ വികാസ് അഘാഡി മുന്നണിയിലെ എന്‍ സി പി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയതിന് ശേഷം പ്രശ്‌നം പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസവും ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ശിവസേന. താക്കറെയുടെ ആവശ്യമാണ് ഇതെന്ന് സേന പറയുന്നു.

മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ സ്മരണാര്‍ഥമാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേര് വന്നത്. ഔറംഗസേബ് കൊന്ന ശിവജിയുടെ മകന്റെ പേരിനെ സൂചിപ്പിക്കുന്നതാണ് സംബാജിനഗര്‍ എന്നത്.

ALSO READ  മധ്യപ്രദേശില്‍ 'ആനമണ്ടത്തര'വുമായി കോണ്‍ഗ്രസ്; മാസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയില്‍ ചേര്‍ന്നയാളെ ജന. സെക്രട്ടറിയാക്കി