കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രിയില്‍

Posted on: January 3, 2021 7:18 pm | Last updated: January 3, 2021 at 7:18 pm

ബെംഗളൂരു | കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ്കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ബിജെപി കോര്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.