പാണത്തൂര്‍ ബസ് അപകടം: അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

Posted on: January 3, 2021 5:25 pm | Last updated: January 3, 2021 at 5:38 pm

കാസര്‍കോട്  |പാണത്തൂരില്‍ ഏഴ് പേരുടെ ജീവനെടുത്ത ബസ് അപകടം സംബന്ധിച്ച് അടിയന്തര അന്വേഷണത്തിന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് സബ് കലക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മോട്ടോര്‍ വാഹന ചട്ടം തെറ്റിച്ചുള്ള യാത്രയാണോ അപകടകാരണമെന്ന് പരിശോധിക്കും.

പാണത്തൂര്‍-സുള്ള്യ റോഡില്‍ പരിയാരം ഇറക്കത്തില്‍ 11. 45ഓടെയാണ് സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കര്‍ണാടക സ്വദേശികളായ ഏഴ് പേര്‍ മരിച്ചു. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബസില്‍ 60ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.

പരുക്കേറ്റ 34 പേരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും, 11 പേരെ മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്കും മാറ്റി.