Connect with us

National

കൊവിഡ് വാക്‌സിന് അനുമതി നല്‍കിയ നടപടി അപകടകരം: ശശി തരൂര്‍ എംപി

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശശി തരൂര്‍ എംപി. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

പരീക്ഷണം പൂര്‍ത്തിയാക്കിയ ഓക്‌സ്ഫഡ് വാക്‌സിന്‍ കോവിഷല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു. രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു.

വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗം വിശദമായി ചര്‍ച്ച ചെയ്തു. രാവിലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വാക്‌സിന് അനുമതി നല്‍കിയതായി ഡിജിസിഐ അറിയിച്ചത്.

Latest