ഇന്ത്യ-യു കെ വിമാന സര്‍വീസ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയര്‍ ഇന്ത്യ

Posted on: January 3, 2021 9:03 am | Last updated: January 3, 2021 at 2:46 pm

ന്യൂഡല്‍ഹി | അതിതീവ്ര കൊവിഡ് വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇന്ത്യ-യു കെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. വിമാന കമ്പനി ട്വിറ്റര്‍ വഴി അറിയിച്ചതാണ് ഇക്കാര്യം. എയര്‍ ഇന്ത്യ വെബ്‌സൈറ്റ്, ബുക്കിംഗ് ഓഫീസുകള്‍, കോള്‍ സെന്റര്‍, അംഗീകൃത യാത്രാ ഏജന്‍സികള്‍ എന്നിവ മുഖേന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

മുംബൈ-ലണ്ടന്‍ ഹെത്രോ, ഡല്‍ഹി-ലണ്ടന്‍ ഹെത്രോ, ലണ്ടന്‍ ഹെത്രോ-മുംബൈ, ലണ്ടന്‍ ഹെത്രോ -ഡല്‍ഹി എന്നീ സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ നടത്തുക. സാധാരണ വിമാന സര്‍വീസുകള്‍ക്ക് പുറമെയാണിത്. ഇന്ത്യ-യു കെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ ഇന്ത്യയില്‍ നിന്ന് യു കെയിലേക്കും എട്ടുമുതല്‍ തിരിച്ചും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിരുന്നു.