കര്‍ഷക സമരം; നിര്‍ണായക ചര്‍ച്ച നാളെ

Posted on: January 3, 2021 8:34 am | Last updated: January 3, 2021 at 11:57 am

ന്യൂഡല്‍ഹി | പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള നിര്‍ണായക ചര്‍ച്ച നാളെ. പരിഷ്‌ക്കരിച്ച നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിട്ടുള്ളത്.

ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കൊടും തണുപ്പിനിടയിലും ഡല്‍ഹി അതിര്‍ത്തികളിലെ സമരം 39 -ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴയും പെയ്യുന്നുണ്ട്.