വഴിയേ പോകുന്നവര്‍ സീറ്റ് ചോദിക്കുന്നത് എങ്ങിനെ? പാലാ സീറ്റിനെക്കുറിച്ച് മാണി സി കാപ്പന്‍

Posted on: January 2, 2021 3:09 pm | Last updated: January 2, 2021 at 3:09 pm

കോട്ടയം | പാലാ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണയും ജനവിധി തേടുമെന്ന് മാണി സി കാപ്പന്‍. എന്‍സിപി ഇടതു മുന്നണിയില്‍ തുടരുമെന്നും സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് മറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമായാണ് എന്‍സിപി തുടരുന്നത്. യുഡിഎഫുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ല. അവര്‍ക്ക് തങ്ങളെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. തോമസ് ചാണ്ടി അനുസ്മരണത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തത് മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വഴിയെ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കേണ്ട എന്ന് കാര്യമാണുള്ളതെന്ന് മാണി സി കാപ്പന്‍ ചോദിച്ചു. തോറ്റവര്‍ എങ്ങനെ സീറ്റ് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.