ന്യൂഡൽഹി | ബി സി സി ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സക്കായി കൊൽക്കത്തയിലെ വൂഡ്‌ലാന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഗാഗുലിയെ പ്രവേശിപ്പിച്ചത്.
അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. ശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങിയ താരത്തിന് ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.