ന്യൂഡല്‍ഹി | മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേന മേധാവിയുമായ ഡോ. വിനോദ് പോള്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മുതല്‍ എട്ടുവരെ മാസങ്ങള്‍ക്കിടെ കൊവിഡ് പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമേറിയവരെ പരിപാലിക്കുന്നവര്‍ക്കും വാക്‌സിന്‍ നല്‍കും. 31 ഹബ്ബുകളും 29,000 വാക്‌സിനേഷന്‍ പോയിന്റുകളും വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കും. കൊവിഷീല്‍ഡ് വാക്‌സിന്‍ അടക്കമുള്ളവയ്ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ഡോ. വിനോദ് പോള്‍ പറഞ്ഞു