കെ എസ് ആര്‍ ടി സിയിലെ വേതന പരിഷ്‌ക്കരണം; ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി

Posted on: January 2, 2021 12:23 am | Last updated: January 2, 2021 at 7:19 am

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ വേതന പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രന്‍. പരിഷ്‌ക്കരണത്തിനു മുമ്പുള്ള ഇടക്കാല ആശ്വാസമായി 1500 രൂപ രണ്ടാം മാസവും വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമായി 1500 രൂപ നിരക്കില്‍ 4 .02 കോടി രൂപയാണ് ഇന്ന് നല്‍കിയത്.