അടിയന്തര ശസ്ത്രക്രിയ; മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted on: December 31, 2020 4:27 pm | Last updated: December 31, 2020 at 5:09 pm

ബെംഗളൂരു | പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്. നാളെയാണ് ശസ്ത്രക്രിയ.

ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. ബെംഗളൂരുവിലെ സഫ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായ വര്‍ധിക്കുകയും മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ നല്‍കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിയാറ്റിന്റെ അളവ് വര്‍ധിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.