ജനുവരി രണ്ട് മുതല്‍ എല്ലാ സംസ്ഥാനങ്ങളും വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തണം; വാക്‌സിന് അനുമതി ഉടന്‍

Posted on: December 31, 2020 3:57 pm | Last updated: December 31, 2020 at 9:47 pm

ന്യൂഡല്‍ഹി | എല്ലാ സംസ്ഥാനങ്ങളും ശനിയാഴ്ച കൊവിഡ് വാക്‌സിനുള്ള ഡ്രൈ റണ്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനുള്ള അനുമതി ഉടനെ നല്‍കുമെന്നും അധികൃതര്‍ സൂചന നല്‍കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളുമായും ഉന്നതതല യോഗം ഇന്ന് നടത്തിയിട്ടുണ്ട്.

രാജ്യത്ത് നടത്തുന്ന രണ്ടാമത്തെ ഡ്രൈ റണ്‍ ആണ് ജനുവരി രണ്ടിലേത്. നേരത്തേ ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തിയിരുന്നു. ഓരോ സംസ്ഥാനത്തും തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.

ഡമ്മി കൊവിഡ് വാക്‌സിന്‍ നല്‍കുന്നതാണ് ഡ്രൈ റണ്‍. പുതുവത്സര ദിനത്തില്‍ തന്നെ വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി ജി സൊമാനി സൂചന നല്‍കി.

ALSO READ  സംസ്ഥാനത്ത് ഇന്ന് 6,293 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.49