Connect with us

Techno

പുതിയ ലാപ്‌ടോപ്പുമായി അസൂസ്

Published

|

Last Updated

ബീജിംഗ് | അസൂസിന്റെ അഡോള്‍ബുക്ക് 13 (2021) ലാപ്‌ടോപ് ചൈനീസ് വിപണിയില്‍ ഇറങ്ങി. ഇന്റലിന്റെ പതിനൊന്നാം ജനറേഷന്‍ ടൈഗര്‍ ലേക് സി പി യു ആണ് പ്രധാന സവിശേഷത. ഡിസ്‌പ്ലേയുടെ മൂന്ന് വശവും നേരിയ പുറംചട്ടയാണുള്ളത്. മുകള്‍ ഭാഗത്ത് വെബ്ക്യാം ഉണ്ട്.

അഡോള്‍ബുക്കിന്റെ കോര്‍ ഐ5+ 16ജിബി റാം+ 512 ജിബി മോഡലിന് 4,999 ചൈനീസ് യുവാന്‍ (56,000 രൂപ) ആണ് വില. ഈ കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലാപ്‌ടോപ് ലഭ്യമാകുക. സൈക്കീഡിലിക് ഓഷ്യന്‍ നിറത്തില്‍ മാത്രമേ ലഭ്യമാകൂ.

ജനുവരി രണ്ട് മുതല്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുതുടങ്ങും. ഇന്ത്യന്‍ വിപണിയില്‍ ഇത് എന്ന് എത്തുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. 50 വാട്ട് ബാറ്ററി, 65 വാട്ട് ചാര്‍ജര്‍ ആണ് ഇതിന് വരുന്നത്. 1.2 കിലോ ആണ് ഭാരം.

---- facebook comment plugin here -----

Latest