Connect with us

National

പീഡനക്കേസില്‍ പരോളിലിറങ്ങിയ യുവാവ് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു

Published

|

Last Updated

റായ്ഗഡ് | പീഡനക്കേസില്‍ പരോളിലിറങ്ങിയ യുവാവ് മൂന്ന് വയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തി. ഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. റായ്ഗഡിലെ പെന്‍ മേഖലയിലെ ആദിവാസി കോളനിയിലെ കുഞ്ഞാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. മറ്റൊരു പീഡനക്കേസില്‍ റിമാന്‍ഡിലായിരുന്ന ആദേശ് പാട്ടീല്‍ പത്ത് ദിവസം മുന്‍പാണ് പരോളില്‍ ഇറങ്ങിയത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെയാണ് യുവാവ് തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ വീടിന് വാതില്‍ ഇല്ലായിരുന്നു. പെന്നിലെ പാഡ ബഡഗോണ്‍ മേഖലയിലെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. കുഞ്ഞിനെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയ യുവാവ് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം വീടിന് പിന്നില്‍ കൊണ്ടുവന്ന് ഇടുന്നതിനിടെ ആദേശ് പാട്ടീലിനെ കുഞ്ഞിന്റെ മുത്തശ്ശി കാണുകയായിരുന്നു.ഇവിടെ നിന്നും രക്ഷപ്പെട്ട ഇയാള്‍ പിന്നീട് പിടിയിലാവുകയായിരുന്നു.

പീഡനം, തട്ടിക്കൊണ്ട് പോകല്‍,കൊലപാതകം അടക്കം പോക്‌സോ നിയമത്തിന് കീഴിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

---- facebook comment plugin here -----

Latest