National
ഷഹീന്‍ബാഗ് സമരത്തിനിടെ വെടിയുതിര്‍ത്തയാളെ ബി ജെ പിയിലെടുത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിവാക്കി

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമ (സി എ എ)ത്തിനെതിരെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിനിടെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിനെ പാര്‍ട്ടിയിലെടുക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിവാക്കുകയും ചെയ്ത് ബി ജെ പി. ഗുജ്ജാറിന്റെ പൂര്‍വ കാലത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഒഴിവാക്കിയതിന് യു പി ഗാസിയാബാദിലെ ബി ജെ പി ഘടകം പറയുന്ന ന്യായീകരണം.
“ബഹുജന്‍ പാര്‍ട്ടി വിട്ടു വന്ന കപില്‍ ഗുജ്ജാര്‍ അടക്കമുള്ള ചിലരെ പാര്‍ട്ടിയില്‍ എടുത്തിരുന്നു. ഷഹീന്‍ബാഗിലെ വിവാദ സംഭവത്തില്‍ പങ്കുള്ളയാളാണ് ഗുജ്ജാര്‍ എന്ന കാര്യം അറിയില്ലായിരുന്നു. അത് അറിഞ്ഞ ഉടന്‍ അടിയന്തര പ്രാധാന്യത്തോടെ പാര്‍ട്ടിയിലെടുത്ത നടപടി പിന്‍വലിക്കുകയായിരുന്നു.”- ബി ജെ പിയുടെ ഗാസിയാബാദ് തലവന്‍ സഞ്ജീവ് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സി എ എക്കെതിരായ പ്രതിഷേധത്തിനിടെ കപില്‍ ഗുജ്ജാര്‍ രണ്ടു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.