Connect with us

National

കൊവിഡ് വാക്‌സിന്‍ അനുമതി; വിദഗ്ധ സമിതിയില്‍ തീരുമാനമായില്ല

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും ചേരും. പരീക്ഷണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫൈസര്‍ ആവശ്യപ്പെട്ടു.

ഓക്‌സ്‌ഫോഡ്, ഫൈസര്‍, ഭാരത് ബയോടെക് എന്നിവയാണ് വാക്‌സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. എന്നാല്‍, എല്ലാ പരീക്ഷണ രേഖകളും സമര്‍പ്പിച്ചിരിക്കുന്നത് ഓക്‌സ്‌ഫോഡ് മാത്രമാണ്. ഇന്ന് ബ്രിട്ടനില്‍ വാക്‌സിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് വിദഗ്ധ സമിതി യോഗം വിളിച്ചത്.

---- facebook comment plugin here -----

Latest