National
പുതുവര്‍ഷ ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കരുത്; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി | ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് രാജ്യത്ത് സ്ഥരീകരിച്ച സാഹചര്യത്തില്‍, പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം. പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കു കത്തെഴുതി.
ആവശ്യമെങ്കില്‍ രാത്രി കാല കര്‍ഫ്യൂ ഉള്‍പ്പെടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് ഉള്ളിലും അന്തര്‍സംസ്ഥാന യാത്രക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്താന്‍ പാടില്ല.







