Connect with us

Kerala

ഇടവേളകള്‍ക്കൊടുവില്‍ എസ് ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍

Published

|

Last Updated

തിരുവനന്തപുരം | സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തും. സഞ്ജു സാംസണ്‍ ടീമിന്റെ ക്യാപ്റ്റനാകും. കോഴ വിവാദത്തില്‍പ്പെട്ട് മാറി നില്‍ക്കേണ്ടി വന്ന ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ സജീവമാകുകയാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് സഞ്ജു കേരള ടീമിന്റെ നായക സ്ഥാനത്ത് എത്തുന്നത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് 21 അംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, എം ഡി നിധീഷ്, കെ എംആസിഫ്, അക്ഷയ് ചന്ദ്രന്‍, പികെ മിഥുന്‍, അഭിഷേക് മോഹന്‍, വിനൂപ് മനോഹരന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, എസ്.മിഥുന്‍, വത്സല്‍ ഗോവിന്ദ്, കെ.ജി.റോജിത്ത്, എംപി ശ്രീരൂപ്.