Connect with us

Kerala

വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം; ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | എറണാകുളത്ത് വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ ഇംതിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയെ അന്യായമായി തടഞ്ഞുവച്ചുവെന്ന കുറ്റമാണ് ഇംതിയാസിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.

തമിഴ്‌നാട് സ്വദേശിനിയായ കുമാരിയാണ് മരിച്ചത്. ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റ ഇവരെ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നാലാം ദിവസം മരിച്ചു.