Connect with us

Kerala

നെയ്യാറ്റിന്‍കര സംഭവത്തില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കലിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതിമാര്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇതുസംബന്ധിച്ച നിര്‍ദേശം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കി. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവ്.

കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ അശ്വതി ജ്വാല സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നിയമപാലകരുടെ മുന്നില്‍ രണ്ട് പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഗുരുതര വീഴചയാണെന്ന് പരാതിയിലുണ്ട്. സാഹചര്യം മനസിലാക്കാതെ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

അന്വേഷണത്തിന് ഡി ജി പിയുടെ ഉത്തരവ്
സംഭവത്തില്‍ പോലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ എസ് പി. ബി അശോകിനാണ് അന്വേഷണ ചുമതല.

Latest